ഒന്നാം തുമ്പീ

Year: 
1985
Onnam thumbee
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

ഒന്നാം തുമ്പീ പൊന്നോമൽ തുമ്പീ

ഉള്ളങ്ങൾ തുള്ളുന്നൊന്നായിതാ

എന്റെ മുത്തങ്ങൾ ചൂടേണം നീ

എന്റെ തോളത്തൊന്നേറേണം നീ

കണ്മണിയേ പ്രിയദർശനനേ

കണ്മണിയേ പ്രിയദർശനനേ  (ഒന്നാം )

 

ഓടുന്ന പാവ ചാടുന്ന പാവ

നിൻ കൂട്ടിനെത്തീ കണ്ടില്ലയോ

മാരിവില്ലിന്റെ തുണ്ടാണ് നീ

എന്റെ ജീവന്റെ ചെണ്ടാണ് നീ

കണ്ണിന്നാനന്ദമേ

കയ്യിൽ വാ കളിയാടി വാ

നെഞ്ചിലെ കൊഞ്ചലിൽ തേൻകണം തൂകി വാ

വർണ്ണവാസന്തമേ   (ഒന്നാം തുമ്പീ)

 

ചേലുള്ള പീപ്പി വാലുള്ള പീപ്പി

ചുണ്ടോടു ചേർക്കാൻ കൈ നീട്ടുന്നുവോ

എന്റെ കൈവല്യ മുത്താണു നീ

എന്നിലുല്ലാസവിത്താണു നീ

നിത്യസൗഭാഗ്യമേ

കയ്യിൽ വാ കുളിർ കോരി വാ

ജീവനിൽ പുഞ്ചിരിപ്പാലൊളി വീശി വാ

ജന്മസാഫല്യമേ (ഒന്നാം തുമ്പീ)