ആരോരുമില്ലാതെ ഏതോ

ആരോരുമില്ലാതെ ഏതോ ഒരു കുഞ്ഞാറ്റ പൈങ്കിളി മാത്രം (2)
കാറുള്ള കോളുള്ള രാവിൽ ഇളം ചില്ലയിൽ കേണിരുന്നൂ
കനിഞ്ഞാക്കിളിയെ അന്നൊരജ്ഞാത സഞ്ചാരി

പിഞ്ചുപാദം കാണൂവാൻ കാത്തിരുന്ന കൺകളിൽ  (2)
പൂവിരിച്ചൂ തൂവലാൽ (2)
കുരുന്നിളം പക്ഷീ
പ്രാണനിൽ പ്രകാശവും പ്രസൂനവും തൂവീ
ശാന്തമായ് പ്രഭാതവും പ്രദോഷവും നീങ്ങീ  (ആരോരുമില്ലാതെ)

ഉള്ളിന്നാഴം കാണൂവാൻ കണ്ണില്ലാത്ത ജീവികൾ  (2)
കല്ലെറിഞ്ഞൂ വാക്കിനാൽ (2)
നിരന്തരം കൂട്ടിൽ പാവമാം ആ പൈങ്കിളി അനാഥമായ് തന്നെ
ഇരുണ്ടതാമീ ഭൂമിയിൽ ഇന്നെങ്ങു പോയീടാൻ  (ആരോരുമില്ലാതെ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Arorumillathe etho