വെളുക്കുമ്പം കുളിക്കുവാൻ

വെളുക്കുമ്പം കുളിക്കുവാന്‍ 
പോകുന്ന വഴിവക്കിൽ
വേലിക്കല്‍ നിന്നവനേ - കൊച്ചു
കിളിച്ചുണ്ടന്‍ മാമ്പഴം കടിച്ചും 
കൊണ്ടെന്നോടു 
കിന്നാരം പറഞ്ഞവനേ - എന്നോട്
കിന്നാരം പറഞ്ഞവനേ
(വെളുക്കുമ്പോ.... )

കളിവാക്കു പറഞ്ഞാലും 
കാരിയം പറഞ്ഞാലും 
കാതിനു മധുവാണ് (2 - ഇന്ന്
കരക്കാരു നമ്മെച്ചൊല്ലി
കളിയാക്കിപ്പറഞ്ഞാലും
കരളിനു കുളിരാണ് -എന്റെ 
കരളിനു കുളിരാണ്

ഒരുമിച്ചു കളിച്ചതും 
ഒരുമിച്ചു വളര്‍ന്നതും 
ഒരുത്തനുമറിയില്ലാ (2) - എന്നാലും
ഒഴുകുമീയാറ്റിലെ ഓളങ്ങള്‍ക്കന്നത്തെ
ഒരുപാടുകഥയറിയാം
ഈയോളങ്ങള്‍ക്കന്നത്തെ
ഒരുപാടുകഥയറിയാം

അരളിപ്പൂമരച്ചോട്ടില്‍ 
ആറ്റിലെ മണലിനാല്‍
കളിപ്പുര വെച്ചില്ലേ (2) - പണ്ട്
കരിഞ്ചീരയരിഞ്ഞിട്ട് കണ്ണഞ്ചിരട്ടയില്‍
ബിരിയാണി വെച്ചില്ലേ - നമ്മളു
ബിരിയാണി വെച്ചില്ലേ
(വെളുക്കുമ്പോ.... )

കളിയാടും സമയത്തു മറ്റാരും കാണാതെ
കാനേത്തു കഴിച്ചില്ലേ - എന്നെ
കാനേത്തു കഴിച്ചില്ലേ (2) - ചെറു
പുതുക്കപ്പെണ്ണുങ്ങൾ വന്നു
പുത്തിലഞ്ഞിപ്പൂക്കള്‍ കൊണ്ടു
പതക്കങ്ങളണിയിച്ചില്ലേ - എന്നെ
പതക്കങ്ങളണിയിച്ചില്ലേ

വെളുക്കുമ്പം കുളിക്കുവാന്‍ 
പോകുന്ന വഴിവക്കിൽ
വേലിക്കല്‍ നിന്നവനേ - കൊച്ചു
കിളിച്ചുണ്ടന്‍ മാമ്പഴം കടിച്ചും 
കൊണ്ടെന്നോടു 
കിന്നാരം പറഞ്ഞവനേ - എന്നോട്
കിന്നാരം പറഞ്ഞവനേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3.5
Average: 3.5 (2 votes)
VElukkumbol kulikkuvaan

Additional Info

അനുബന്ധവർത്തമാനം