ഒരു കൊട്ട പൊന്നുണ്ടല്ലോ
ഒരുകൊട്ട പൊന്നുണ്ടല്ലോ മിന്നുണ്ടല്ലോ
മേനി നിറയെ
കരയല്ലേ ഖല്‍ബിന്‍ മണിയേ
കല്‍ക്കണ്ടക്കനിയല്ലേ
(ഒരുകൊട്ട..)
അരിമുല്ല പൂവളപ്പിലു
പടച്ചവന്‍ വിരിയിച്ച തൂമലരല്ലേ (2)
അഴകിന്റേ പൂന്തോപ്പിലാടാന്‍
വന്നൊരു മയിലല്ലേ (2)
(അരിമുല്ല... )
കനകത്തിന്‍ നിറമുള്ള കാതിലണിയാന്‍
കാതിലോല പൊന്നോല (2)
മാമ്പുള്ളിച്ചുണങ്ങുള്ള മാറത്തണിയാന്‍
മാങ്ങാത്താലി മണിത്താലി (2)
(ഒരുകൊട്ട...)
മുത്തഴകുള്ളൊരു മേനിയിലെല്ലാം
മുത്തിമണക്കാനത്തറുവേണം (2)
തേന്മഴചൊരിയും ചിരികേട്ടീടാന്‍
മാന്മിഴിയിങ്കലു മയ്യെഴുതേണം (2)
(ഒരുകൊട്ട.. .)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Oru kotta ponnundallo
Additional Info
ഗാനശാഖ: