ഇന്നെന്റെ കരളിലെ
ഇന്നെന്റെ കരളിലെ പൊന്നണിപ്പാടത്തൊരു
പുന്നാരപ്പനംതത്ത പറന്നു വന്നു - ഒരു
പഞ്ചാരപ്പനംതത്ത പറന്നു വന്നു
(ഇന്നെന്റെ... )
പാടാത്ത പാട്ടില്ല പറയാത്ത കഥയില്ല
ഓടക്കുഴലും കൊണ്ടോടിവന്നു (2) - എന്നെ
തേടിക്കൊണ്ടെന്റെ മുന്നിലോടിവന്നു (2)
(ഇന്നെന്റെ... )
പുത്തനാം കിനാവുകള്‍ പൂങ്കതിരണിഞ്ഞപ്പോള്‍
തത്തമ്മയ്ക്കതു ഞാനും കാഴ്ച വച്ചു (2) - എന്റെ
തത്തമ്മയ്ക്കതു ഞാനും കാഴ്ച വച്ചു
കതിരൊക്കെ കിളി തിന്നാല്‍
പതിരൊക്കെ ഞാന്‍ തിന്നാല്‍
മതിയെന്റെ ഖല്‍ബിലപ്പോള്‍ ആനന്ദം (2) - അതു
മതിയെന്റെ ഖല്‍ബിലപ്പോള്‍ ആനന്ദം
ഇന്നെന്റെ കരളിലെ പൊന്നണിപ്പാടത്തൊരു
പുന്നാരപ്പനംതത്ത പറന്നു വന്നു - ഒരു
പഞ്ചാരപ്പനംതത്ത പറന്നു വന്നു
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(2 votes)
Innente karalile
Additional Info
ഗാനശാഖ: