വെള്ളച്ചാട്ടം
വെള്ളച്ചാട്ടം വെള്ളച്ചാട്ടം
ആയിരമായിരം ചിറകുകളുള്ളൊരു വെള്ളച്ചാട്ടം
വെള്ളാരംകുന്നിന്റെ അണപൊട്ടിയൊഴുകുന്നോരാവേശം
മല്ലിയം കുന്നിന്റെ തോളിലുരുമ്മി നിന്ന്
മാർമുണ്ടു പിഴിയുന്ന മുകിലേ
മുകിലേ മുകിലേ മുകിലേ
സായാഹ്നസൂര്യന്റെ സുവർണ്ണാംഗുലികളാൽ
സൗന്ദര്യക്കുറി തൊട്ട കാർമുകിലേ
കാർമുകിലേ കാർമുകിലേ കാർമുകിലേ
നിന്നിൽ നിന്നൊഴുകുമീ ജലധാരകളിൽ
നീന്തിത്തുടിക്കും കന്യകമാർക്കെല്ലാം നിത്യ യൗവനം
നിത്യ യൗവനം നിത്യ യൗവനം നിത്യയൗവനം
(വെള്ളച്ചാട്ടം..)
താമരപ്പൊക്കിളിൻ താഴെ വച്ചുടുത്തൊരു
പാവാട പറക്കുന്ന കാറ്റിൽ
കാറ്റിൽ..കാറ്റിൽ..കാറ്റിൽ..
താഴ്വരമെത്തയിൽ ഉറക്കച്ചടവുമായ്
തിരിയുന്ന മറിയുന്ന കാട്ടരുവീ
കാട്ടരുവീ...കാട്ടരുവീ...കാട്ടരുവീ..
നിന്നിലേക്കൊഴുകുമീ ജലധാരകളിൽ
നീന്തിത്തുടിക്കും കാമുകർക്കെല്ലാം നിത്യ യൗവനം
നിത്യയൗവനം നിത്യയൗവനം നിത്യയൗവനം
(വെള്ളച്ചാട്ടം..)