പ്രേമവല്ലഭൻ തൊടുത്തു വിട്ടൊരു

പ്രേമവല്ല്ലഭൻ തൊടുത്തു വിട്ടൊരു

പ്രമദസായകമേ എന്റെ

പ്രാണഹർഷത്തിൻ പനിനീർ മുകുളം

പവിഴ നഖം കൊണ്ടു വിടർത്തൂ (പ്രേമവല്ലഭൻ..)

 

 

എന്നെയുറക്കാത്ത സ്വപ്നങ്ങൾക്ക് നീ

അന്നത്തൂവൽച്ചിറകു തരൂ

അവയുടെ വിശറിക്കാറ്റിൻ കീഴിലെൻ അസ്വസ്ഥതകൾ

താനേ തിരിഞ്ഞും മറിഞ്ഞും മെത്തയിൽ

ആയിരം ചുളിവ് തീർക്കും  ആഹഹാ.. അഹഹാ.ആ..ആ..(പ്രേമ...)

 

 

എന്റെയടങ്ങാത്തൊരാവേശത്തിനു

തങ്കപ്പീലിച്ചൊടികൾ തരൂ

അവയുടെ ചുടുചുംബനത്തിൻ മടിയിലെ ഏകാന്തതയിൽ

താനേ കമഴ്ന്നും മലർന്നും കിടന്നെൻ

ദാഹങ്ങളുറക്കൊഴിക്കും (പ്രേമ..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Premavallabhan Thoduthu Vittoru

Additional Info

അനുബന്ധവർത്തമാനം