സ്വപ്നത്തിൻ ലക്ഷദ്വീപിലെ
ചക്രവർത്തിനീ... ചക്രവർത്തിനീ.. ചക്രവർത്തിനീ..
സ്വപ്നത്തിൻ ലക്ഷദ്വീപിലെ പുഷ്പ നന്ദിനീ നീയെൻ
സ്വർഗ്ഗങ്ങൾ പകുത്തെടുക്കൂ ചക്രവർത്തിനീ
സ്വപ്നത്തിൻ ലക്ഷദ്വീപിലെ പുഷ്പ നന്ദിനീ നീയെൻ
സ്വർഗ്ഗങ്ങൾ പകുത്തെടുക്കൂ ചക്രവർത്തിനീ
പ്രേമ ചക്രവർത്തിനീ പ്രേമ ചക്രവർത്തിനീ
മോഹങ്ങൾ മാനത്തു പണിയും
ഗോപുരങ്ങളിൽ ചിത്രഗോപുരങ്ങളിൽ
ചുറ്റുവിളക്കു കൊളുത്തും കാർത്തിക
നക്ഷത്രത്തിന്നരികിൽ (2)
കണ്ടു ഞാൻ നിന്നെക്കണ്ടു ഞാൻ
എന്റെ ചിരിയുടെ വിരലടയാളം
നിന്റെ ലജ്ജയിൽ പതിഞ്ഞൂ
പതിഞ്ഞൂ പതിഞ്ഞൂ പതിഞ്ഞു ..(സ്വപനത്തിൻ..)
ഭാവനകൾ ചിറകിട്ടടിക്കും പഞ്ജരങ്ങളിൽ
പുഷ്പപഞ്ജരങ്ങളിൽ
നിൻ കിളി വാതിൽപ്പട്ടുകൾ തുന്നും തങ്കനിലാവിന്നരികിൽ (2)
വന്നു ഞാൻ കാത്തു നിന്നു ഞാൻ
നിന്റെ യൗവന മധുപാത്രത്തിൽ
എന്റെ ദാഹങ്ങൾ അലിഞ്ഞൂ
(സ്വപ്നത്തിൻ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Swapnathin Lakshadweepile
Additional Info
ഗാനശാഖ: