അരയന്നപ്പിടയുടെ ചേട്ടത്തിമാരേ

ഓ ഡാർലിംഗ് ഓ ഡാർലിംഗ്
 
അരയന്നപ്പിടയുടെ ചേട്ടത്തിമാരേ
അരമുഴം നാക്കുള്ള കണ്മണിമാരേ
പഞ്ചറായ വീലിൽ കാറ്റടിച്ചു തരണോ
പതിനേഴുകാരി പെണ്ണുങ്ങളേ        (അരയന്ന..)
 
 
താരാട്ടുപാടേണ്ട പെണ്ണുങ്ങളെന്തിനു
കാറോടിക്കാനിറങ്ങുന്നു
തൂവെണ്ണപ്പൂമേനിയിളകിക്കുലുങ്ങുന്ന
പാഴ്വേലയെന്തിനു ചെയ്‌വൂ
ഇതു പട്ടണപ്പരിഷ്കാരമോ
അതോ പട്ടിക്കാട്ട് സംസ്കാരമോ (അരയന്ന..)
 
മൂടിയെടുത്തൊരീ ഹെറാൾഡിനകത്ത്
മുട്ടിയുരുമ്മി നമുക്കിരിക്കാം
മുഖക്കുരു കവിളത്ത് മുൻ കോപം പൂശിയ
മുഖശ്രീ കുങ്കുമം തുടയ്ക്കാം അയ്യോ
മെയ്യാകെ വിയർത്തല്ലോ ഫോറിൻ
ബനിയൻ നനഞ്ഞല്ലൊ (അരയന്ന..)
 
 
 
മൂഡൗട്ടാ‍യൊരു ഡിമ്പിളേ സിമ്പിളേ
മ്യൂച്ചൽ അണ്ടർസ്റ്റാൻഡിംഗ് വേണ്ടേ
സ്റ്റൈലിനു വേണ്ടിയോ ഞങ്ങളോടിപ്പൊഴീ
സ്മൈലിംഗ് പോസുകളേല്ലാം
അയ്യോ കണ്ണിലെ കരിമഷിയലിഞ്ഞൂ
തുടുത്ത ചുണ്ടിലെ ചായമടർന്നൂ (അരയന്ന..)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Arayannappidayude chettathimare

Additional Info

അനുബന്ധവർത്തമാനം