വീടാറുമാസം ശ്രീരാമരാജ്യം - M

വീടാറുമാസം ശ്രീരാമരാജ്യം
ഞാനെന്ന ഭാവം തോന്നാതിരുന്നാല്‍
വീടാറു മാസം ശ്രീരാമരാജ്യം

തിരുവോണവും വിഷുക്കാഴ്‌ചയും
ആലയും പൈക്കളും പാല്‍‌നിലാവും
നടപ്പന്തലും കണിക്കൊന്നയും
വീണ്ടുമീ നിങ്ങളില്‍ എന്നു വാഴും
മദം കൊണ്ടുവോ മനം മാറിയോ
പണം കൊണ്ടു നിന്‍ കളം മാറിയോ
വീടാറുമാസം ശ്രീരാമരാജ്യം

ഇലച്ചീന്തുമായ് പ്രസാദാര്‍ദ്രയായ്
നിന്നെ ഞാന്‍ ഓമലേ എന്നു കാണും
മിഴിപ്പൂവിലും മൊഴിച്ചിന്തിലും
പുഞ്ചിരിപ്പൂക്കള്‍ ഞാനെന്നു കാണും
കുടുംബത്തിനോ വിളക്കാണു നീ
വസന്തത്തിലും മുഴങ്ങുന്നു നീ
വീടാറുമാസം ശ്രീരാമരാജ്യം
ഞാനെന്ന ഭാവം തോന്നാതിരുന്നാല്‍
വീടാറുമാസം ശ്രീരാമരാജ്യം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Veedaru masam - M