വാഴാനുള്ളവൻ വാഴും

വാഴാനുള്ളവൻ വാഴും ‌
താഴെ വീഴാനുള്ളവന്‍ വീഴും(2)
അലംഘനീയം അനിര്‍വചനീയം
അജ്ഞാത നിയമം വിധിവിഹിതം(2)
അജ്ഞാത നിയമം വിധിവിഹിതം..

വാഴാനുള്ളവന്‍ വാഴും ‌
താഴെ വീഴാനുള്ളവന്‍ വീഴും
വാഴാനുള്ളവന്‍ വാഴും ‌..

വിണ്ണവര്‍ നായകനായാലും
മണ്ണിലെയാചകനായാലും(2)
വിധിയാം നീതിപതിയുടെ വിധികള്‍
വിടാതെ പിന്നില്‍ നടക്കുന്നു(2)
ഒടുവില്‍ കല്‍പ്പന നടത്തുന്നു..

വാഴാനുള്ളവന്‍ വാഴും ‌
താഴെ വീഴാനുള്ളവന്‍ വീഴും
വാഴാനുള്ളവന്‍ വാഴും ‌

വാനില്‍ മിന്നിയ താരകവും
വളരൊളി വീശിയ വാര്‍മതിയും(2)
വരേണ്ട ശാസനം വന്നാലപ്പോള്‍
പതിച്ചിടുന്നു കൂരിരുളില്‍(2)
പതിച്ചിടുന്നു കൂരിരുളില്‍

(വാഴാനുള്ളവന്‍)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vazhanullavan vazhum

Additional Info

Year: 
1991

അനുബന്ധവർത്തമാനം