ആനന്തനർത്തനം (M)
ആനന്ദനര്‍ത്തന മദകരലഹരി
അനുപമ ലാവണ്യലഹരി(ആനന്ദ)
വാസന്തനന്ദന മരന്ദമാരി
ആടുന്നു വാനവസുന്ദരി.(വാസന്ത)(ആനന്ദ)
ലാസ്യമദാലസ സംഗീതലഹരി
ലളിത ലളിത സ്വരമാധുരി..ആ..ആ (ലാസ്യ)
ചലിതനയന ഭാവസ്ഫുരണചാതുരി
വിവിധ മധുരവാദ്യമഞ്ജരി.(ചലിത).(ആനന്ദ)
ഇന്ദ്രസദസ്സിലെ നവരത്നവേദി
സുന്ദര മധുമാസനിശീഥിനി..(ഇന്ദ്ര)
വാനവദേവന്റെ ആയിരം കണ്ണുകള്‍ക്കും
പാനവിരുന്നൊരുക്കും പൂമേനി..(വാന).(ആനന്ദ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ananthanarthanam (M)
Additional Info
Year:
1991
ഗാനശാഖ: