എന്തിന് കൊള്ളും ഇനിയെന്തിന്
എന്തിന് കൊള്ളും ഇനിയെന്തിന് കൊള്ളും
അന്ത്യവിധിയാല്‍ വീണൊരീ ജഢമെന്തിന് കൊള്ളും ...
എന്തിന് കൊള്ളും ഇനിയെന്തിന് കൊള്ളും
എന്തിന് കൊള്ളും ഇനിയെന്തിന് കൊള്ളും.
വീഥിയില്‍ വിറങ്ങലിച്ച് കിടക്കുമീ പിണത്തിന് (വീഥിയില്‍)
ജാതിയേത് മതമേത് കക്ഷിയേത്
വിണ്ണില്‍ നിന്നും താഴെ വീണ വെള്ളിനക്ഷത്രം..
ഇത് മണ്ണിനോടു മണ്ണായ് ചേരും മണ്‍കൂമ്പാരം..വെറും മണ്‍കൂമ്പാരം
(എന്തിന് കൊള്ളും )
നാഴികകള്‍ കഴിയുമ്പോള്‍ നശിച്ച് നാറും(2)
പിന്നെ നാഗരീകജീവിതത്തിനു വിനയായ് മാറും..
അനുഗമിച്ചോരാരുമില്ല കണ്ണുനീരിന്‍ പുക്കളില്ല..
ശവക്കോടി പുതപ്പിയ്ക്കാന്‍ കൊടികളുമില്ല
അന്ത്യവിധികളുമില്ല..
(എന്തിന് കൊള്ളും )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Enthinu kollum iniyenthinu
Additional Info
Year:
1991
ഗാനശാഖ: