വട്ടോലക്കുട ചൂടിയെത്തിയ (വേർഷൻ 2)

വട്ടോലപ്പടചാട്ടമുക്കിരി ലട്ടാലപ്പടിയാരോ... ഹോയ്..
വട്ടോലക്കുട ചൂടിയെത്തിയ വട്ടാരമ്പിളിപ്പെണ്ണേ
പൂമാനത്തെ പുത്തരിപ്പാടം കാണാനെത്തിയകണ്ണേ

വെതച്ചു വെതച്ചു വെളവിറക്കണ്ടേ
മെതിച്ചു മെതിച്ചു കതിരെടുക്കണ്ടേ
മുണ്ടോര്‍പ്പാടം കണ്ടല്ലോ‌
കൊട്ടും പാട്ടും കേട്ടല്ലോ
മാടന്‍തെയ്യം മേലേക്കാവില്‍ കോലം തുള്ളാറായല്ലോ (വട്ടോലക്കുട )

ചുമ്മാ ലക്കിടി ലക്കിടി ലക്കിടി യേ (2)
ചുമ്മാ ലക്കിടി ലക്കിടി ലക്കിടി ലക്കിടി (2)

പെയ്തു പെയ്തു വീഴണം ഇടവപ്പാതി പെരുമഴ
പാഴ്മണ്ണിന്നുള്ളമൊന്നു കുളിരണം
എടുത്തു കൊടുത്തു വാങ്ങണം കൊട്ടാരം കെട്ടണം
എടുത്തു കൊടുത്തു വാങ്ങണം കൊട്ടാരം കെട്ടണം
പടക്കടങ്ങളെ അടക്കി വാഴണം..(വട്ടോലക്കുട)

തക ധരിരികിണ തക ധരികിണ തധൈ തധൈ തധൈ ധാം
തധിം തകിരിട ധാം തധിം തകിരിട ധാം
തരികട ധാം തരികിട ധാം, ധകിട ധകിട
തകിട ധാം ഓഹോഹോ...

കൊയ്ത്തരിവാള്‍ തേച്ചു വാ
നാഴിയിടങ്ങഴിയേന്തി വാ
കുറുകുറുമ്പുള്ള മുകിലരയത്തി (2)
കണ്ണില്‍ കണ്ണില്‍ നോക്കാമോ
കാണാച്ചന്തം കാണാമോ(2)
ചുമ്മാ ചുമ്മാതിഷ്ടം കൂടാമോ (വട്ടോലക്കുട )

കൊട്ടും പാട്ടും കേട്ടല്ലോ
മാടന്‍തെയ്യം മേലേക്കാവില്‍ കോലം തുള്ളാറായല്ലോ
മുണ്ടോര്‍പ്പാടം കണ്ടല്ലോ‌
കൊട്ടും പാട്ടും കേട്ടല്ലോ
മാടന്‍തെയ്യം മേലേക്കാവില്‍ കോലം തുള്ളാറായല്ലോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vattolakkuda choodiyethiya (Version 2)

Additional Info

Year: 
2005