നേരിന്നഴക് നേർവഴിയഴക്

കൂടു വിട്ട് കൂടുമാറി നാടു വിട്ടു പോകാം
നാടുവിട്ടു നാടു മാറി കൂടുതേടി പോകാം
നല്ലവർക്ക് സ്വന്തമായ നാട്ടിലുള്ള വീട്ടിൽ
കൂടു വിട്ട് കൂടുമാറിടാം

നേരിന്നഴക് നേർവഴിയഴക്
നേരു വിളയും നാടിനൊരഴക് (2)
ദൂരെ ദൂരെയാ നാട്ടഴക്
കാത്തുനിൽക്കുന്നു മണ്ണഴക്
പൊന്നു വിളയുന്ന മണ്ണഴക്
നൂറുമേനിയുടെ കതിരഴക്
( നേരിന്നഴക്....)

തന്നാന നാനാ നാനേ
തനനാനെ നാനേ നാനാനെ (2)
കൊമ്പന്റെ തുമ്പിയൊരഴക്
ആ തുമ്പിക്ക് കൊമ്പഴക്
രാവുക്ക് നക്ഷത്രമഴക്
മഴക്കാടിനു വിണ്ണഴക്
മുളകൾക്ക് നെഞ്ചിലെ പാട്ടഴക്
വിളകൾക്ക് കരളിലെ വിത്തഴക്
മുളപൊട്ടും നെഞ്ചിലെ പാട്ടഴക്
കിളികൾക്ക് താരിളം ചിറകഴക്
ചിറകഴക്
(നേരിന്നഴക്...)

തന്നാന നാനാ നാനേ
തനനാനെ നാനേ നാനാനെ (2)
പേരാൽ മരത്തിനൊരഴക് ചെറു
കുന്നിക്ക് കുറിയഴക്
കവിളിനു നുണക്കുഴിയഴക്
കള്ളകുറുമ്പിനു മേഴഴക്
പുലരിക്കിനാക്കളിൽ മഞ്ഞഴക്
വാടാത്ത കാതിലെ പൊന്നഴക്
തിരുമാണിക്കണ്ണന്റെ കഥയഴക്
കഥ കഥ കഥയഴക്
(നേരിന്നഴക്...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nerinnazhaku Nervazhiyazhaku

Additional Info

അനുബന്ധവർത്തമാനം