വസന്തമാസം
വസന്തമാസം വന്നു വിളിച്ചു
വായോ വാ വാ വേ..
നിലാവ് പോലെ നിന്നു മിഴിച്ചു
പൊന്നേ പൊന്നാരേ..
മറഞ്ഞു നിൽക്കും ശ്യാമസന്ധ്യേ
നീയൊരു ശുഭശലഭം
വസന്തമാസം വന്നു വിളിച്ചു
വായോ വാ വാ വേ..
മിഴാവ് പോലെ നിന്നു മിടിച്ചു
പൊന്നേ പൊന്നാരേ..
വെറുതെ ഏതോ വെൺചിത്രമായ്
മനസ്സിലെന്നോ ചേക്കേറി നീ
പറന്നുപോകും സായന്തനം
പതിയെ മൂളും പാട്ടാണു നീ
നീ തലോടും തൂവലാവാൻ
നീ... തലോടും തൂവലാവാൻ
മോഹിച്ചു നിൽപ്പാണു ഞാൻ
നീയൊരു ശുഭശലഭം
ഓ..ഓ.. നീയൊരു ശുഭശലഭം
വസന്തമാസം വന്നു വിളിച്ചു
വായോ വാ വാ വേ..
നിലാവ് പോലെ നിന്നു മിഴിച്ചു
പൊന്നേ പൊന്നാരേ..
മറഞ്ഞു നിൽക്കും ശ്യാമസന്ധ്യേ
നീയൊരു ശുഭശലഭം
തനിയെ നീയീ വിണ്മേടയിൽ
മഞ്ഞുമുകരും വെൺതാരമായ്
ഒരു കിനാവിൽ കൈക്കുമ്പിളിൽ
പറന്നുയർന്നു മേഘങ്ങളായ്
നീയുറങ്ങും വെണ്ണിലാവിൻ
നീ.. ഉറങ്ങും വെണ്ണിലാവിൻ
വൈഡൂര്യമണിയാണ് ഞാൻ
നീയൊരു ശുഭശലഭം
ഓ..ഓ.. നീയൊരു ശുഭശലഭം
വസന്തമാസം വന്നു വിളിച്ചു
വായോ വാ വാ വേ..
നിലാവ് പോലെ നിന്നു മിഴിച്ചു
പൊന്നേ പൊന്നാരേ..
മറഞ്ഞു നിൽക്കും ശ്യാമസന്ധ്യേ
നീയൊരു ശുഭശലഭം
വസന്തമാസം വന്നു വിളിച്ചു
വായോ വാ വാ വേ..
മിഴാവ് പോലെ നിന്നു മിടിച്ചു
പൊന്നേ പൊന്നാരേ.