വസന്തം വന്നാൽ പൂ വിരിയും

വസന്തം വന്നാൽ പൂ വിരിയും (2)
അതിൽ സുഗന്ധം പകരും തേൻ നിറയും (2)
ശലഭം പാറി വരും മധുരമാസ്വദിക്കും (2)
മധുരമാസ്വദിക്കും ആഹഹാ
(വസന്തം വന്നാൽ...)

മഴവില്ലു കണ്ടാൽ മണിമേഘം
മദനവികാര നീർ ചൊരിയും (2)
അരിയാമ്പൽ വിടർന്നാൽ പൊന്നമ്പിളി
ഒരു ചുംബനത്തിനു ദാഹിക്കും ആഹഹാ
(വസന്തം വന്നാൽ...)

അഴകേ അമൃതമയീ
അനുരാഗത്തേരിൽ പറന്നുയരാം (2)
ഇതു വരെ അറിയാത്ത രാഗരസം
നിൻ സിരകളിൽ ഇന്നു ഞാൻ പകർന്നു തരാം (2)
(വസന്തം വന്നാൽ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Vasantham vannaal poo

Additional Info

Year: 
1983
ഗാനശാഖ: 

അനുബന്ധവർത്തമാനം