ഓമലാളെ എന്റെ തേന്മൊഴിയാളേ
Music:
Lyricist:
Singer:
Film/album:
ഓമലാളെ എന്റെ തേന്മൊഴിയാളേ
മുന്തിരി തേന്‍ ചുണ്ടു വാടിയതെന്തേ
കണ്ണു പൊത്തിയ കൈ വിരലില്‍
നുള്ളി നോവിച്ചതെന്തേ
പറയൂ പറയൂ തേന്‍ മൊഴി പറയൂ
(ഓമലാളെ..)
ഹംസ തൂലിക ശയ്യ തന്നില്‍
നമ്മൾ ഇണ ചേര്‍ന്നു മയങ്ങാന്‍
നിന്റെ ചൂടു പകര്‍ന്നെടുക്കാന്‍
എന്റെ രോമാഞ്ചം അണിയിക്കാന്‍
ഇന്നു രാവില്‍ നിന്റെ വികാരം
പൗര്‍ണ്ണമി പാലൊഴുക്കാന്‍
(ഓമലാളെ)
നാണത്തിന്‍ കുമ്പിള്‍ പൊതിഞ്ഞ പൂന്തേന്‍
രാഗമാനസ ശലഭം ഞാന്‍ നുകർന്നെടുക്കും
മുല്ല മാല ചൂടിയ്ക്കാം
ചെമ്പകപ്പൂ ചാര്‍ത്തിക്കാം
ഒന്നു ചിരിക്കെന്റെ കണ്‍കുളിരെ
(ഓമലാളെ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Omalale ente
Additional Info
ഗാനശാഖ: