ചിപ്പിവള കിലുങ്ങുന്ന പോലെ

ചിപ്പിവള കിലുങ്ങുന്ന പോലെ
പൊട്ടിപ്പൊട്ടി ചിരിക്കുന്ന പെണ്ണേ
ചെല്ലച്ചെറുകിളീ നീയെൻ
പ്രേമമന്ദാരപ്പൂവനിയിൽ വാ വാ
(ചിപ്പിവള...)

കന്നിനിലാ പാൽത്തിരയിൽ മുങ്ങി
ഇളംമഞ്ഞ വെയിലിൽ തോർത്തി (2)
തെന്നൽ നൽകും മഞ്ചലേറി
പാടിയാടിപ്പോകാം
സ്വർഗ്ഗവാതിൽ തേടിപ്പോകാം
(ചിപ്പിവള...)

തേനിമ്പം പകർന്നു ഞാൻ പാടീ
പേടമാനിമ്പം തുളുമ്പി നീ ആടി (2)
മാമരത്തിൻ ചില്ലയിൽ ഒരു കൂടു കൂട്ടിയുറങ്ങാം
കുളിർ ചൂടി നമ്മൾക്കുറങ്ങാം
(ചിപ്പിവള...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chippivala kilungunna pole

Additional Info

Year: 
1983
ഗാനശാഖ: 

അനുബന്ധവർത്തമാനം