വാനമ്പാടീ വരൂ വരൂ മാരിവില്ലഴകേ
Music:
Lyricist:
Singer:
Film/album:
വാനമ്പാടീ വരൂ വരൂ മാരിവില്ലഴകേ
താലിപ്പൂവേ തരൂ തരൂ തേനിളം ചുംബനം
(വാനമ്പാടീ.....)
വർണ്ണവസന്തം നൽകും വള്ളിക്കുടിലിൽ
വെണ്ണിലാവിൻ കുളിരും ചൂടി (2)
ഇന്നു രാവിൽ നമ്മളൊത്ത്
ഒന്നുറങ്ങാൻ മോഹമില്ലേ (2)
(വാനമ്പാടീ.....)
എന്റെ പൊന്നോടക്കുഴലിൽ ഊതും ഗാനം
എൻ പ്രിയേ നിൻ മോഹാവേശം (2)
എന്നെ നിൻ പൂംചിറകിലേറ്റി
ഒന്നു പറക്കാൻ മോഹമില്ലേ ((2)
(വാനമ്പാടീ.....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Vanambadee varoo varoo
Additional Info
Year:
1983
ഗാനശാഖ: