വാസന്ത ദേവത വന്നൂ

 

വാസന്ത ദേവത വന്നൂ രാഗാർദ്രയായ്
ഞാനുണർന്നൂ... വാസന്തദേവത വന്നൂ ആത്മാവിലേതോ
പൂമുല്ല പൂത്തു വിരിഞ്ഞു
പുളകങ്ങൾ പോലേ
ഏകാന്തമാം സ്വപ്നമേ നിന്റെ തേരിൽ താലവുമായ്
(വാസന്തദേവത...)

എന്റെ തംബുരുവിൽ ആ മൃണാംഗുലികൾ ഗാനം തേടിയലഞ്ഞു...
വൃന്ദഗാനസുധ തൂകും തന്തികളോ മൗനം പൂകിയിരുന്നൂ (എൻ്റെ തംബുരുവിൽ... )
മൂകമായ് പാടി ഞാൻ ഗാനമേ നീ വരൂ (2)
മാനസജാലക വാതിലിലപ്പോൾ കണ്ടൂ നിൻമുഖം
(വാസന്തദേവത...)

നീലസാഗരമേ നിന്റെ വാർമുടിയിൽ വാനം പൂവുകൾ ചൂടും
പീലി നീർത്തി വരും ചൈത്രസന്ധ്യകളിൽ മേഘം കുങ്കുമമെഴുതും (നീലസാഗരമേ...)
ഏകയായ് പാടി ഞാൻ ഗാനമേ നീ വരൂ (2)
വാസരസ്വപ്നമയൂരമുറങ്ങും തീരം സ്വർഗ്ഗമായ്
(വാസന്തദേവത...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vasantha devatha

Additional Info

അനുബന്ധവർത്തമാനം