താളം തുള്ളും താരുണ്യമോ
താളം തുള്ളും താരുണ്യമോ?
അനുരാഗദേവീ നിൻ സൗന്ദര്യമോ? (2)
ഇന്നെൻ മണീവീണാതന്ത്രിയിൽ വിടരുന്നു
ഒരു മൃദുഗാനത്തിൻ നാദങ്ങളായി
മധുരമൊരാവേശം കരളിൽ പൂക്കുമ്പോൾ
മൗനം വിമൂകം പാടുന്നുവോ?(താളം തുള്ളും….)
ആ...ആ...ആ...ആ...
ലലാലലാ.. ലലാലലാ... ലാലലലാ...
ആരും കാണാതെ ഓമൽസഖി
നിന്നെ പുണരാൻ വെമ്പുന്നു തീരം
ആ...ആ...ആ...ആ...
ആ...ആ...ആ...ആ...
ആരും കാണാതെ ഓമൽസഖി
നിന്നെ പുണരാൻ വെമ്പുന്നു തീരം
കവിതേ തിരുവുടൽമലരിൽ
ലലാല...ലലല.. ലലാല...
നിറം ചാർത്തും
ഇളം കാറ്റിൽ മനംകുളിർ തൂകവേ
പ്രിയനൊരു പൂ തരുമോ? (താളം തുള്ളും….)
വാനം കാണാതെ ഭൂമിയിൽ ഇണതേടി
ഉണരാൻ വന്നൊരു താരം (2)
മൃദുലേ…മധുവിധുത്തിരയിൽ
ലലാല...ലലല.. ലലാല...
കതിർ ചൂടും
പകൽ സ്വപ്നശാലാക പോൽ നീന്തുവാൻ
പ്രിയസഖീ നീ വരുമോ? (താളം തുള്ളും….)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thaalam thullum tharunyamo
Additional Info
ഗാനശാഖ:

