ആതിരപ്പൂങ്കുരുന്നിനു

 

ആതിരപ്പൂങ്കുരുന്നിനു താലി ചാർത്താനായ്
തേൻ നിലാവിൻ തേരിലേറി തമ്പുരാൻ വന്നു (2)
കനക രൂപൻ കാമദേവന വന്നു ചേർന്നപ്പോൾ
കടമിഴികലീൽ കണ്ടു മറ്റൊരു ചന്ദനത്തേര് പെണ്ണേ (ആതിരാ...)

വദനമുലയും മിഴികൾ കുനിയും മദനനണയുമ്പോൾ
കളി ചൊല്ലി തോഴീ നീ നടനമാടുമ്പോൾ
ആ..ആ..ആ..ആ
വദനമുലയും മിഴികൾ കുനിയും മദനനണയുമ്പോൾ
കളി ചൊല്ലി തോഴീ നീ നടനമാടുമ്പോൾ
കാമരൂപം താലി ചാർത്താൻ അരികിലണയുന്നു
പൂങ്കുരുന്നിനു മേനിയാകെ പുളകമണിയുന്നു
തോഴിമാരേ നമ്മളൊന്നായ് പാ‍ാടിയാടേണം
 പെണ്ണേ (ആതിരാ...)

കദനമകലുന്നു ഹൃദയമലിയുന്നു (2)
മധു തൂകും പൂഞ്ചൊടിയിൽ അധരമമരുമ്പോൾ
കരളിനുള്ളിലെ കിളികൾ പാടും
സരസ സാരസ മധുര മൊഴിയോ
കവിതയാകുന്നൂ
പെണ്ണേ (ആതിരാ...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Athira poomkurunninu

Additional Info

അനുബന്ധവർത്തമാനം