വാസന്ത ദേവത വന്നൂ

 

വാസന്ത ദേവത വന്നൂ രാഗാർദ്രയായ്
ഞാനുണർന്നൂ....

വാസന്ത ദേവത വന്നൂ ആത്മാവിലേതോ
പൂമുല്ല പൂത്തു വിരിഞ്ഞു
പുളകങ്ങൾ പോലേ
ഏകാന്തമാം സ്വപ്നമേ നിന്റെ തേരിൽ താലവുമായ്
(വാസന്ത ദേവത...)

എന്റെ തംബുരുവിൽ ആ മൃണാംഗുലികൾ ഗാനം തേടിയലഞ്ഞു
വൃന്ദഗാന സുധ തൂകും തന്തികളോ മൗനം പൂകിയിരുന്നൂ (2)
മൂകമായ് പാടി ഞാൻ ഗാനമേ നീ വരൂ (2)
മാനസജാലക വാതിലിലപ്പോൾ കണ്ടൂ നിൻ മുഖം
(വാസന്ത ദേവത...)

നീലസാഗരമേ നിന്റെ വാർമുടിയിൽ വാനം പൂവുകൾ ചൂടും
പീലി നീർത്തി വരും ചൈത്ര സന്ധ്യകളിൽ മേഘം കുങ്കുമമെഴുതും (2)
ഏകയായ് പാടി ഞാൻ ഗാനമേ നീ വരൂ (2)
വാസരസ്വപ്ന മയൂരമുറങ്ങും തീരം സ്വർഗ്ഗമായ്
(വാസന്ത ദേവത...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vasantha devatha