വർണ്ണമയിൽ

വർണ്ണമയിൽ വാഹനത്തിൽ ഊരു ചുറ്റിടും
വരഗുഹനേ ശിവസുതനേ ശ്രീ ഭഗവാനേ
ഭസ്മക്കാവടി ചിന്തു പാടിയാടിയോടി വാ നീ
ഭക്തമനം കോവിലിലാക്കിയാടിയാടി വാ
 
 
വേൽമുരുകാ ഷണ്മുഖാ തങ്കത്തേരിലേറിവാ
ശരവണനേ ശരഭവനേ ശിവമകനേ വാ
നീലമയിൽ പീലിക്കാവടി തോളിലേറ്റി വാ
വേൽ മുരുകാ വേൽ മുരുകാ വേൽ മുരുകാ വാ
വൈറ്റിലത്തൈപ്പൂയമിന്നു കൂടിയാടാൻ വാ
 
 
പഴനി മല വാണരുളും ദണ്ഡപാണീ ശ്രീ
പരം പൊരുളേ ഹരോ ഹര സ്കന്ദ സ്വാമീ
പൈങ്കുനിയിൽ ഉത്രം വന്നു പൂവിടുമ്പോൾ പ്രിയ
പാൽക്കാവടിയാടി വരൂ ശൂരസ്വാമീ
ആണ്ടിയപ്പാ കരളിൽ വാ
ആണ്ടവനെ കനവിൽ വാ
ആറുമുഖാ ആദിരൂപാ അറിവഴകാ വാ
തിരുത്തണിയിൽ കുടിയിരിക്കും കാർത്തികേയാ ശ്രീ
തിരിച്ചെന്തൂരിലേറി നിൽക്കും തങ്ക വേലവാ
ഷഷ്ഠികളിൽ ഞങ്ങളുടെ മനസ്സിൽ വന്ന് സ്വാമീ
ശക്തി തന്ന് കാത്തരുളൂ ഹരഹര മുരുകാ
ശൂരപത്മഹാരകാ വീരബാഹുലേയനേ
സങ്കടങ്ങൾ തീർത്തിടണേ വള്ളിമണാളാ
 
 
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Varnamayil

Additional Info

അനുബന്ധവർത്തമാനം