ഒന്നാനാം കണ്ടത്തിൽ ചെമ്പാവ്
ഒന്നാനാം കണ്ടത്തിൽ ചെമ്പാവ്..
ഒരു ചെറുമിപ്പെണ്ണിൻ പൂങ്കിനാവ്..
താഴേ വരമ്പിലു തമ്പ്രാനെ കാണുമ്പം
താനേ വിടരണു താഴമ്പൂവ് ഉള്ളിൽ
താനേ വിടരണ് താഴം പൂവ്..
ഒരുപ്പൂ പാടത്തെ ഇരുപ്പൂ പാടത്തെ
ഒത്തിരി വമ്പുള്ള ആളാണു ആൾക്ക്..
ഓണനിലാവിന്റെ ചേലാണു
ഒരു കുളിർ മാറിലെ ചൂടു കൊതിക്കണ
കാക്കപ്പുള്ളിപെണ്ണാരാണു
നില്ലെടി തത്തേ ചൊല്ലെടി തത്തേ
ചിങ്കാരിപ്പെണ്ണവളാരാണു
ഒന്നേ പോ പെണ്ണേ രണ്ടേ പോ പെണ്ണേ
ഒടയമ്പാനിന്നവളെ കാക്കൂല്ലോ മനം
ഒയ്യാരം തെയ്യാരം പാടൂല്ലോ
ഞാറ്റുവേലക്കുളിർ കാറ്റു വരുന്നേരം
കന്നിപ്പെണ്ണിൻ സ്വപ്നം പൂക്കുമല്ലോ
നങ്ങേലിത്തത്തേ ചങ്ങാതിതത്തേ
നാട്ടാരോടീക്കാര്യം ചൊന്നാട്ടേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Onnanam kandathil chembaavu
Additional Info
ഗാനശാഖ: