വർണ്ണച്ചിറകുള്ള വനദേവതേ

വർണ്ണച്ചിറകുള്ള വനദേവതേ

വാർമഴവില്ലിന്റെ നിറമാലികേ

നിന്നെ ഞാനാദ്യമായ് പരിചയപ്പെട്ടൊരു

ധന്യമുഹൂർത്തമെൻ ജന്മപുണ്യം (വർണ്ണ..)

 

 

ഏകാന്ത പഥികനാമെൻ തപ്ത മാനസം

മോഹഭംഗങ്ങളോടലയുമ്പോൾ

അറിയാതെ പെട്ടെന്നെന്നന്തരാത്മാവിൽ

അരുണോദയമൊന്നു വീണു കിട്ടി

അരുണോദയമൊന്നു വീണു കിട്ടി  (വർണ്ണ..)

 

 

പുഷ്പോത്സവങ്ങളുള്ളിലൊരുക്കിയ

ശില്പമനോഹര വിലാപത്തെ

മനസ്സിന്റെ പൂജാമുറിയിൽ ഞാനൊരു

മണിപീഠമൊരുക്കി പ്രതിഷ്ഠിച്ചു

മണിപീഠമൊരുക്കി പ്രതിഷ്ഠിച്ചു   (വർണ്ണ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
Varna Chirakulla Vanadevathe

Additional Info

അനുബന്ധവർത്തമാനം