മകയിരപ്പന്തലു കെട്ടി

മകയിരപ്പന്തലു കെട്ടി
മരതകത്തോരണം കെട്ടി
മഴമുകിൽ മദ്ദളം കൊട്ടി
മലർശരമാലകൾ നീട്ടി
പൂ പോലൊരു പൊന്നും കട്ടി പെൺകുട്ടി
ഭൂമീലൊരു ചെല്ലക്കട്ടി ആൺകുട്ടി
മാറത്തവർ മാലകൾ മാറ്റി
മാരന്നവർ പൂമദം ചാർത്തി
രാഗം പ്രേമദാഹം തൊട്ടിലാട്ടി
ഏഴാമെടത്തങ്കക്കട്ടീ മാങ്കുട്ടീ
ശ്രീമാനൊരു മുത്തുച്ചിപ്പി പൊൻ ചിപ്പി
മോഹിച്ചവരാശകൾ മാറി
മോഹങ്ങളിൽ കാമനയൂറി
രാഗം പ്രേമദാഹം തൊട്ടിലാട്ടി
 
 
അകത്തു മധുവിധു ലഹരി തുളുമ്പും
അളിയോ പൊന്നളിയോ
നട്ടെല്ലു നഷ്ടമായ പുരുഷന്മാരുടെ
പട്ടികയിലിന്നു നീയും
നാഞ്ചിനാട്ടു പാടത്തു കൊയ്ത്തുകാലം
നമ്മുടെ പയ്യനും കൊയ്ത്തുകാലം
കെട്ടിയ പെണ്ണിനെ കെട്ടിപ്പിടിച്ചുറങ്ങി
ക്കിട്ടുന്ന സുഖത്തിന്റെ കൊയ്ത്തുകാലം
സുഖിച്ചോ അളിയാ സുഖിച്ചോ
അളിയന്റെ സുഖമാണു ഞങ്ങടെ സുഖം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Makayirappanthalu ketti

Additional Info

അനുബന്ധവർത്തമാനം