പാലാഴി മങ്കയെ പരിണയിചൂ

പാലാഴിമങ്കയെ പരിണയിച്ചൂ
പണ്ടു പദ്മദള ലോചനൻ ഭഗവ്ൻ
ആശ്രമകന്യയെ പ്രേമിച്ചൂ
പണ്ടു അജ്ഞാതനാമൊരു ഗന്ധർവൻ (പാലാഴി..)

ഭഗവാന്റെ മനസ്സൊരു പുഴ പോലെയായ്
ഭഗവതിയതിലലയും ഹിമകണമായ്
കന്യകയൊരു ഹംസ ദമയന്തിയായി
ഗന്ധർവനവളുടെ പ്രിയ നളനായ്
പ്രിയ നളനായ്........(പാലാഴി..)
 
മഞ്ഞുമ്മ വെയ്ക്കുന്ന മന്ദാരപ്പൂക്കളെ
മലർബാണൻ തൊടുക്കുന്ന വേളകളിൽ
മാറു മറയ്ക്കാത്ത പൂക്കൈതകൾ തൻ
മറവിലേക്കവനവളെ കൊണ്ടു പോയീ
കൊണ്ടു പോയീ.....(പാലാഴി..)
 
ചോരത്തുടിപ്പോലും കാമുകനവളെ
കോരിത്തരിപ്പിക്കാനണച്ചു നിർത്തീ
പൂമെയ്യിലവനുടെ സ്പർശനത്താൽ
പൂമ്പൊടിച്ചാർത്തവൾ അണിഞ്ഞു നിന്നൂ
അണിഞ്ഞു നിന്നൂ...(പാലാഴി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Paalazhi mankaye parinayichoo

Additional Info

അനുബന്ധവർത്തമാനം