വന്നാലും ചെങ്ങന്നൂരെ

ഏയ്... ആ...ഉം...
വന്നാലും ചെങ്ങന്നൂരെ മച്ചമ്പീ
ഇതു കണ്ടാലും കൊച്ചിക്കാരൻ കുമ്പാരീ
ചുറുചുറുക്കുള്ള പൂവാലാ
നല്ല തുടുതുടുപ്പുള്ള കോവാലാ (2)
ഒളിഞ്ഞു നോക്കാതെ തെളിഞ്ഞു നോക്ക്
ഒതേനന്റെ മരുമോനേ
വന്നാലും ഹാ കണ്ടാലും
(വന്നാലും..)

തലയിൽ മുണ്ടുകളിട്ടോരേ പകൽ
പകലിൽ നിങ്ങളോ മാന്യന്മാർ
മിഴിയിൽ അമ്പുകളുള്ളോരേ
ഇരവിരവിൽ നിങ്ങളോ കാമന്മാർ (തലയിൽ..)
വേണം ഒരു യാമം ഇതു കാണാൻ ഒരു യോഗം (2)
കൊടുങ്ങല്ലൂരിലെ കൊച്ചേട്ടാ
എന്റെ കരുവന്നൂരിലെ അമ്മാവാ (2)
ഒരു കളിയിതു ഒരു കുറിയിതു നുകരാം നുകരാം നുകരാം
വന്നാലും ഹാ കണ്ടാലും
(വന്നാലും..)

പതുങ്ങിയെത്തിയ മാളോരേ
ഒരു ഞൊടിയിലെന്നുടെ സമ്മാനം
മൊഴിയിൽ പാമ്പുകളുള്ളോരേ ഇനി
ഇനി ഞാൻ തന്നീടും സംസ്കാരം (പതുങ്ങി..)
മോഹം ഒരു മോഹം ഇത് കണ്ടാലൊരു ദാഹം(2)
മലയിൽകീഴിലെ സന്യാസി
എന്റെ നെടുമങ്ങാട്ടിലെ ചട്ടമ്പീ (2)
ഒരു കളിയിതു ഒരു കുറിയിതു നുകരാം നുകരാം നുകരാം
വന്നാലും ഹാ കണ്ടാലും
(വന്നാലും..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vannalum chengannoore

Additional Info

അനുബന്ധവർത്തമാനം