വിധിയോ കടംകഥയോ

വിധിയോ കടംകഥയോ
അറിയാതെ നാൾകൾ പൊഴിയുന്നു
വഴിയിൽ ഇരുൾമൂടും വഴിയിൽ
അറിയാത്ത രൂപം തിരയുന്നു
അറിയാത്ത രൂപം തിരയുന്നു
വിധിയോ കടംകഥയോ

പലമുഖം കാണുന്നു അവയിൽ എല്ലാം
അവളുടെ പ്രതിരൂപം തെളിഞ്ഞും മറഞ്ഞും
മിഴികളും പദങ്ങളും കുഴയുകയല്ലോ
പുലരിയും രജനിയും അണയുകയല്ലോ
എവിടെ എവിടെ അവൾ മാത്രം
(വിധിയോ...)

കതിർമുഖം മങ്ങുന്നു കരളിൽ മെല്ലെ
കരിനിഴൽ വീഴുന്നു എരിയും നിനവിൽ
ആശതൻ വാതിലും അടയുകയല്ലോ
കടമതൻ ഒരു സ്വരം ഉയരുകയല്ലോ
വെടിയൂ വെടിയൂ ഇതുമാത്രം
(വിധിയോ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vidhiyo kadamkadhayo

Additional Info

Year: 
1984

അനുബന്ധവർത്തമാനം