രൂപം മധുരിതരൂപം
രൂപം മധുരിതരൂപം
പ്രായം ഇളകിയ പ്രായം (2)
രാഗം നീ താളം ഞാൻ
ഒഴുകിയൊഴുകി അരികിലണയും
നേരം നേരം നേരം
കൂടുന്നെൻ ദാഹം
(രൂപം..)
എൻ ചിന്ത തൻ മലർവാടികളിൽ
നവനവമൊരു സുഖ സുഖലയം
മദമദമൊരു മധു മധുകണം
എൻ ചിന്ത തൻ മലർവാടികളിൽ
നിൽക്കുന്നു നീ നിത്യവാസന്തമായ് (2)
രോമാഞ്ചമേ ഏകുന്നു ഞാൻ
എൻ ദേഹം നിന്റെ കൈകളിൽ
മൗനം ചിറകിടും മൗനം
നാദം കരളിലെ നാദം
ഓളം നീ തീരം ഞാൻ
ഇളകി ഇളകി ഹൃദയമിഴുകും
നേരം നേരം നേരം
പൂക്കുന്നെൻ മോഹം
(മൗനം..)
സ്വപ്നങ്ങൾ തൻ മണിയോടങ്ങളിൽ
സുരസുമ സമം പനിമതി സമം
അനുദിനം ഒരു അഴകണി മുഖം
സ്വപ്നങ്ങൾ തൻ മണിയോടങ്ങളിൽ
എത്തുന്നു നീയെന്റെ സായൂജ്യമായ്(2)
ആരോമലേ പോരൂ നീ
ഏകാകിയാമെൻ കൂട്ടിനായ്
(മൗനം..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Roopam Madhuritha Roopam
Additional Info
ഗാനശാഖ: