വന്ധ്യമേഘങ്ങളെ
വന്ധ്യമേഘങ്ങളെ എന്തിന്നു പാടീ
സിന്ധുഭൈരവി രാഗം
അന്തരാത്മാവിന്റെ ഏകാന്ത വേദന
ചിന്തുന്നൊരീ വിരഹഗാനം (വന്ധ്യ..)
നിങ്ങൾക്ക് വേനൽ മാത്രം ലോകത്തിൽ
നിന്ദാസ്തുതികൾ മാത്രം
വർണ്ണപുഷ്പങ്ങളും വാസന്തരാവുകളും
നിങ്ങൾക്ക് സ്വപ്നം മാത്രം (വന്ധ്യ..)
സ്വപ്നങ്ങൾ കൊണ്ട് കുടീരങ്ങൾ തീർക്കും
അക്കരപ്പച്ചകൾ നിങ്ങൾ
ആദിമദ്ധ്യാന്തങ്ങൾ അഗ്നിയിലെഴുതും
ആശാഭംഗങ്ങൾ നിങ്ങൾ (വന്ധ്യ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Vandhyameghangale
Additional Info
ഗാനശാഖ: