ആദ്യവസന്തം പോലെ
ആദ്യവസന്തം പോലെ
ആദ്യസുഗന്ധം പോലെ
അനുപമസുന്ദരമായെൻ കിനാവിൽ
അനുരാഗമങ്കുരിച്ചൂ (ആദ്യവസന്തം..)
ഏതോ രാക്കിളി ഏതോ മരക്കൊമ്പിൽ
എന്നോ പാടിയ പാട്ടിൽ
താനേ വിടർന്നൊരു താഴം പൂവിൽ
നാണം പുരണ്ടൊരു കാറ്റിൽ
അനുരാഗമങ്കുരിച്ചൂ (ആദ്യവസന്തം..)
ഏതോ കാമുകി ഏതോ രജനിയിൽ
എന്നോ കണ്ട കിനാവിൽ
ഓടക്കുഴലുമായ് ഒഴുകും യമുന തൻ
ഓളങ്ങൾ തീർത്ത നിലാവിൽ
അനുരാഗമങ്കുരിച്ചൂ (ആദ്യവസന്തം..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Adyavasantham pole
Additional Info
ഗാനശാഖ: