നഗ്നസൗഗന്ധിക
നഗ്ന സൗഗന്ധികപ്പൂ വിരിഞ്ഞൂ
നക്ഷത്രമിഴികളിൽ ജലം പൊടിഞ്ഞൂ
ഇരുട്ടിന്റെ അരക്കെട്ടിൽ സൂര്യനുദിച്ചൂ
ഈറന്മിഴികൾ ജ്വലിച്ചൂ
പുതുമഴയുടെ ലഹരി ഇത് രതിസുഖലഹരി (നഗ്ന,..)
വിരൽനഖപ്പാടുകൾ മലരുകളാക്കും
വിരിമാറിടങ്ങളിലൂടെ
നിറയും സ്ത്രീയുടെ നവയൗവനത്തിൽ
നിമ്നോന്നതങ്ങളിലൂടെ
ഒരു നിർവൃതിയുടെ ഒരു വിസ്മൃതിയുടെ
ഒടുങ്ങാത്ത ലഹരി ലഹരി ലഹരി ലഹരി (നഗ്ന..)
ജനിമൃതി ദുഃഖങ്ങളില്ലാത്ത മദത്തിൻ
ജാഹ്നവീ തീർഥം തേടി
നിഴലുകളില്ലാത്ത നിത്യത പുൽകും
നീലക്കൊടുവേലി തേടി
ഒരു നിർവൃതിയുടെ ഒരു വിസ്മൃതിയുടെ
ഒടുങ്ങാത്ത ലഹരി ലഹരി ലഹരി ലഹരി (നഗ്ന..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Nagnasaugandhika
Additional Info
ഗാനശാഖ: