തിങ്കൾമുഖീ തമ്പുരാട്ടീ

തിങ്കൾമുഖീ തമ്പുരാട്ടീ

അംഗജസഖീ..
മംഗളാംഗീ മധുരാംഗീ മങ്കമ്മറാണീ
മംഗളാംഗീ മധുരാംഗീ മങ്കമ്മറാണീ
തിങ്കൾമുഖീ....

കാർക്കൂന്തലിൽ കൈതമലർ
നീൾമിഴിയിൽ നീലാഞ്ജനം
അണിനെറ്റിയിൽ ഹരിചന്ദനം
അതിൻ നടുവിൽ സിന്ദൂരം
(തിങ്കൾ മുഖീ...)

മണിമാറിൽ മാർത്താലീ
അടിവയറിൽ അല്ലിച്ചൊട്ട
അഴകിതിനെ വാഴ്ത്തിപ്പാടീ
ആടുകനാം ആളിമാരേ
(തിങ്കൾ മുഖീ...)

അംഗനമാർക്കുലമൗലികളേ മൗലികളേ..
മങ്കമ്മറാണിതൻ തോഴികളേ തോഴികളേ..
പങ്കജബാണന്റെ കാലിണകൈകൂപ്പി
ഭംഗിയിൽ കുമ്മിയടിക്കുക നാം - നല്ല
ഭംഗിയിൽ കുമ്മിയടിക്കുക നാം - നല്ല
ഭംഗിയിൽ കുമ്മിയടിക്കുക നാം

പാടല്ലാ പാദത്തിൻ കിങ്ങിണികൾ
കിങ്ങിണികൾ..
ചോടിനോടൊപ്പം കിലുങ്ങീടണം
കിലുങ്ങീടേണം..
പൂവണി മെയിലാഞ്ചി കൈകൾ പരസ്പരം
താളത്തിൽ താളത്തിൽ കൊട്ടേണം
താളത്തിൽ താളത്തിൽ കൊട്ടേണം
താളത്തിൽ താളത്തിൽ കൊട്ടേണം
താളത്തിൽ താളത്തിൽ കൊട്ടേണം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
thinkalmukhee

Additional Info

അനുബന്ധവർത്തമാനം