പഞ്ചബാണനെൻ ചെവിയിൽ

പഞ്ചബാണനെൻ ചെവിയിൽ പറഞ്ഞൂ
നിന്റെ പതിനേഴുവസന്തങ്ങൾ കഴിഞ്ഞൂ
കണ്ണെഴുതി പൊട്ടുതൊട്ടു
കണ്ണെഴുതി പൊട്ടുതൊട്ടു കരുതിയിരുന്നോളൂ
ഇന്നുവരും ഇന്നുവരും നായകൻ
ആത്മനായകൻ
പഞ്ചബാണനെൻ ചെവിയിൽ പറഞ്ഞൂ

കണ്മയക്കും ചിരിയുമായ് സുന്ദരമാം മൊഴിയുമായ്
നിന്നരികിൽ വരുമ്പോൾ നീയെന്തു ചെയ്യും
വിരഹശോകം ഭാവിച്ചു വിജനമാം മണിയറയിൽ
വീണയും വായിച്ചു ഞാനിരിക്കും
(പഞ്ചബാണൻ...)

പ്രേമവാക്യപുഷ്പങ്ങൾ നിന്നെവന്നു മൂടുമ്പോൾ
രോമഹർഷം വരുമ്പോൾ നീയെന്തു ചെയ്യും
മെല്ലെ ഞാൻ മാറിയെന്റെ മുല്ലമലർമെത്തയിൽ
കള്ളയുറക്കം നടിച്ചു പോയ്‌ക്കിടക്കും (പഞ്ചബാണനെൻ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Panchabaananen cheviyil

Additional Info

അനുബന്ധവർത്തമാനം