മുല്ലപ്പൂം പല്ലിലോ മുക്കുറ്റി കവിളിലോ

മുല്ലപ്പൂം പല്ലിലോ മുക്കുറ്റി കവിളിലോ
അല്ലിമലർ മിഴിയിലോ ഞാൻ മയങ്ങീ
ഏനറിയില്ലാ ഏനറിയില്ലാ
ഏലമണിക്കാട്ടിലെ മലങ്കുറവാ
ഏലമണിക്കാട്ടിലെ മലങ്കുറവാ (മുല്ലപ്പൂം...)

പല്ലാക്ക്മൂക്കു കണ്ടു ഞാൻ കൊതിച്ചു
നിന്റെ പഞ്ചാരവാക്കു കേട്ട് കോരിത്തരിച്ചു (2)
കല്യാണമിന്നു കെട്ടി കൈ പിടിക്കണ നാൾ വരെ (2)
കൊല്ലാതെ കൊല്ലണ് പൂമാരൻ - നമ്മെ
കൊല്ലാതെ കൊല്ലണ് പൂമാരൻ (മുല്ലപ്പൂം....)

പച്ചകുത്തിയ വിരിമാറെൻ മെത്തയാക്കും
നിന്റെ പിച്ചകപ്പൂമേനി ഞാൻ സ്വന്തമാക്കും (2)
ചിന്ദൂരപൊട്ടു തൊട്ടു ചിങ്കാരപ്പാട്ടു കേട്ട് (2)
കല്യാണപ്പന്തലിൽ കണ്ടോട്ടേ നമ്മെ
എല്ലാരും എല്ലാരും കണ്ടോട്ടേ (മുല്ലപ്പൂം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
2
Average: 2 (1 vote)
mullappoom pallilo

Additional Info

അനുബന്ധവർത്തമാനം