തേന്മഴ പൊഴിയുന്നു
തേന്മഴ പൊഴിയുന്നു തളിരുടൽ നനയുന്നു
കുളിരുള്ളിൽ മുളയ്ക്കുന്നു..
ഹൊയ്... ഹൊയ്.... ഹൊയ്...ആ...ആ...ആ....
ഹൊയ്...ഹൊയ്... ഹൊയ്...ഹാ....
(തേന്മഴ പൊഴിയുന്നു)
മിഴിയിൽ കാമനുറക്കത്തിൽ
വിരചിച്ച കവിത...
ലലലലല്ലലല.... ലലലല്ലലല....
ലലാല.... ലലാല.... ലലാ....
മിഴിയിൽ കാമനുറക്കത്തിൽ
വിരചിച്ച കവിത...
മൊഴിയിൽ അനഘ സ്വരധാര
ചൊരിയുന്ന മദിര...
ഇതു മോദത്തിൻ വേളി
നമ്മിൽ സ്വപ്നമദകേളി (ഇതു)
(തേന്മഴ പൊഴിയുന്നു)
മനസ്സിൻ ചെല്ലച്ചിറകിന്മേൽ
തുടിക്കുന്നു നാണം....
ലലലലല്ലലല.... ലലലല്ലലല.....
ലലാല..... ലലാല....ലലാ
മനസ്സിൻ ചെല്ലച്ചിറകിന്മേൽ
തുടിക്കുന്നു നാണം....
തനുവിൽ വസന്ത
മലർമഞ്ചമൊരുക്കുന്നു ദാഹം
രാഗബന്ധത്തിൻ താളം
മോഹ സംഗത്തിൻ മേളം(രാഗബന്ധത്തിൻ)
(തേന്മഴ പൊഴിയുന്നു)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thenmazha pozhiyunnu
Additional Info
Year:
1982
ഗാനശാഖ: