കൊഞ്ചും മണിമുത്തേ

കൊഞ്ചും മണിമുത്തേ
തങ്കനിലാ തത്തേ
നിന്നിൽ എന്നെ എന്നിൽ
നിന്നെ കാണാൻ
എന്നും നിന്റെ മന്ദസ്മേരം കാണാൻ
ഓടി മുന്നിൽ വാ നീ
ഒന്നേ ഒന്നു താ നീ
(കൊഞ്ചും..)

തപ്പും കൊട്ടി തുള്ളി വന്നാൽ
മുത്തം നൽകാം ഞാൻ
പൊത്തു വയ്ക്കും കെട്ടിപ്പിടിക്കാം
നൃത്തമാടിക്കാം
പിടിവാശിയെടുക്കാതെ
മേലാടകൾ ഉലയ്ക്കാതെ
ഇതളുകൾ വിരിച്ചിടും
തളിരുടൽ തടവുകിൽ
ഇക്കിളി കൊള്ളും നീ
കുടുകുടെ ചിരിപ്പിച്ച്
കുളിർ കൊണ്ടു പൊതിയുകിൽ
നവരത്നം കിലുക്കും നീ
(കൊഞ്ചും..)

കിളിച്ചുണ്ടിൻ മാവിൻ
ഇരിയ്ക്കുന്ന മാമ്പഴം
കാത്തു കരുതാം ഞാൻ
കണ്ണും പൊത്തി കൈയ്യും നീട്ടി
ഓടി വന്നാട്ടെ
ഇരുന്നങ്ങു നുണഞ്ഞാട്ടെ
ഈ രസലയമറിഞ്ഞാട്ടെ
കവിളിണ തഴുകിടെ
കൈവിരൽ തരിക്കുമ്പോൾ
അരികത്തു വന്നാട്ടെ
മുള പൊട്ടി വിടരുന്ന
കനവുകൾ ചുരത്തുന്ന
മധു ഉള്ളിൽ നിറച്ചാട്ടെ
(കൊഞ്ചും..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Konchum manimuthe