താഴമ്പൂക്കുടയൊന്നു നിവരുന്നേ
ഓ..ഓ..ഓ..
താഴമ്പൂക്കുടയൊന്നു നിവരുന്നേ അതിൻ
താഴെ വാ കുട്ടനാടൻ പുലരിപ്പെണ്ണേ (2)
കുട്ടനാടൻ പുലരിപ്പെണ്ണേ പെണ്ണെ പെണ്ണെ പുലരിപ്പെണ്ണേ
കുട്ടനാടൻ പുലരിപ്പെണ്ണേ
താതെയ്യം താളത്തിൽ
കായൽചിറ്റലകൾ നിൻ
കാലിൽ പൊൻ കൊലുസു ചാർത്തും നിന്റെ
കാലിൽ പൊൻ കൊലുസു ചാർത്തും (താഴമ്പൂ..)
നാളെയ്ക്കു കല്യാണം
പുന്നെല്ലേ പുതുമോളേ (3)
നാണിച്ചു നീയെന്തേ തല ചായ്ക്കുന്നു (2)
പൊന്നാര്യൻ കൊയ്യാനും
പുന്നാരം പറയാനും (2)
പൊന്നരിവാൾക്കിളികളെത്തും
പൊന്നരിവാൾക്കിളികളെത്തും (താഴമ്പൂ...)
കല്യാണപ്പിറ്റേന്ന്
പൂപ്പന്തലഴിക്കുമ്പോൾ
പുള്ളും പൂവാലനും പറന്നു പോകും (2)
താമരപ്പിൻ ഞെറി
താനന്നം തുള്ളുന്ന(2)
താറാവ് വിരുന്നിനെത്തും കാട്ടു
താറാവ് വിരുന്നിനെത്തും (താഴമ്പൂ...)
--------------------------------------------------------------------------------
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thazhamboo kuda onnu nivarunne
Additional Info
ഗാനശാഖ: