തക്കിടമുണ്ടൻ താറാവെ

തക്കിടമുണ്ടൻ താറാവേ
തവിട്ടു മുണ്ടൻ താറാവേ
ഇഷ്ടം കൂടാൻ നിനക്കുമുണ്ടൊരു കുട്ടിത്താറാവ് (2)
കുണുങ്ങിയങ്ങനെ കൂടെ നടക്കും
കുട്ടിത്താറാവ് (2) (തക്കിട...)

അങ്ങേക്കര ഇങ്ങേക്കര നീന്തി വരും അവൾ
അങ്ങാടിപ്പുരങ്ങൾ കാണാൻ കൂടെ വരും (2)
ചിറ്റാട ചിങ്കാരച്ചിമിഴ്   ചാന്ത് പിന്നെ
ചിപ്പിവള കുപ്പി വള വാങ്ങി വരും
പുതുമണം മാറാത്ത
പുടവ ഞൊറിഞ്ഞുടുത്ത്
ഒരുങ്ങിവരും അവൾ ഒരുങ്ങിവരും (തക്കിട..)

ചിങ്ങപ്പുതുകൊയ്ത്തിൻ പുകിലോടി വരും
ചങ്ങാടം തുഴഞ്ഞു നീയീക്കടവത്തെത്തും (2)
ചിന്തൂരക്കൊക്കുരുമ്മിക്കളി പറയും നിന്റെ
നെഞ്ചത്തെ ചൂടേറ്റൊരു കഥ പറയും
മണമുള്ള വെറ്റില മധുരിക്കും നൂറ് തേച്ച്
തെറുത്തു തരും അവൾ തെറുത്തു തരും (തക്കിട...)

--------------------------------------------------------------------------------
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thakkidamundan tharave

Additional Info

അനുബന്ധവർത്തമാനം