ഒടുവിൽ നീയും

ഒടുവിൽ നീയും നിന്റെ ദുഃഖങ്ങളും
ഒരു കൊച്ചു തോണിയും മാത്രം
പിന്നിൽ പകലിൻ ചിതയെരിയുന്നു
മുന്നിലിനിയൊരു തീരമുണ്ടോ (ഒടുവിൽ..)

വിധിയൊരു കല്ലെടുത്തെറിഞ്ഞു പക്ഷികൾ
പല പാട് പാറിപ്പറന്നു (2)
ഹരിതവനങ്ങളിലഗ്നി പടർന്നു
മരണം സട കുടഞ്ഞുണർന്നു നിൻ പ്രിയ
ഹരിണങ്ങൾ വീണു പിടഞ്ഞു
വീണു പിടഞ്ഞു
തീയലമാലകളുയർന്നു പാറും
തീരമേ വിട നൽകൂ (ഒടുവിൽ..)


കദളീവനക്കുളുർ നിഴലിൽ നിന്നുടെ
കളിവീട് കത്തിയെരിഞ്ഞു (2)
അരിമണി നൽകി വളർത്തിയ പ്രാവുകൾ
അവിടെ ചിറകറ്റു പിടഞ്ഞു
ജീവിത ശിഖരങ്ങളെത്ര കരിഞ്ഞു
എത്ര കരിഞ്ഞു
തിരഞ്ഞു പോകും തീരത്തെത്താൻ
തിരകളേ വഴി നൽകൂ (ഒടുവിൽ..)

----------------------------------------------------------


 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oduvil neeyum

Additional Info

Year: 
1981

അനുബന്ധവർത്തമാനം