ഒറ്റക്കാലിൽ തപസ്സു ചെയ്യും

ഒറ്റക്കാലിൽ തപസ്സു ചെയ്യും കൊറ്റിയമ്മാവാ (2)
നീ ഒളികണ്ണാൽ ചൂണ്ടലിടുന്നത് ഞങ്ങള് കണ്ടേ (ഒറ്റക്കാലിൽ..)

മാനത്തു കണ്ണുള്ള പൂമീനാണേ പാവം പൂമീനാണേ
മാണിക്യച്ചിറകുള്ള പൂമീനാണേ കുഞ്ഞു പൂമീനാണേ
മീനിനെകൊത്തിപ്പറന്നതാരോ (2)
ഒന്നു  പറഞ്ഞു തായോ (2)
ഞാനൊന്നുമറിഞ്ഞില്ലേ നാരായണാ രാമ നാരായണാ (ഒറ്റക്കാലിൽ..)

താമര പൂക്കുന്ന പാടമാണേ കായൽ പാടമാണേ
താറാവുറങ്ങുന്ന നേരമാണേ അന്തി നേരമാണേ
പൂമീനെ റാഞ്ചിപ്പറന്നതാരോ (2)
ഒന്നു  പറഞ്ഞു തായോ (2)
ഞാനൊന്നുമറിഞ്ഞില്ലേ നാരായണാ രാമ നാരായണാ (ഒറ്റക്കാലിൽ..)

അമ്മാവി വന്നു വിളമ്പിയാലും
അമ്മാവനാഴക്കു ചോറേ വേണ്ടൂ (2)
ഇഞ്ചിക്കറി വേണ്ടാ കാളൻ വേണ്ടാ
കൊഞ്ചു കറിതന്നെ വേണമെന്നും (2) (ഒറ്റക്കാലിൽ..)

--------------------------------------------------------------------------------

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ottakkalil thapassu cheyyyum

Additional Info

അനുബന്ധവർത്തമാനം