തരുമോ എനിയ്ക്കൊരു നിമിഷം
തരുമോ എനിയ്ക്കൊരു നിമിഷം?
തരുമോ എനിയ്ക്കൊരു നിമിഷം , നിന്‍ പൂമുടി-
ച്ചുരുളിന്‍ സുഗന്ധത്തില്‍ വീണലിയാന്‍?
അറിയാത്ത സൗഗന്ധികങ്ങള്‍ വിരിഞ്ഞിടും
അഴകിന്റെ കാനനച്ഛായ പുല്‍കാന്‍?
(തരുമോ ......)
തരുമോ എനിയ്ക്കൊരു നിമിഷം നീയാകുന്നോ-
രമൃതപാത്രം കൈയാല്‍ താങ്ങി,
തെരുതെരെ മൊത്തിക്കുടിക്കുവാന്‍,
ജീവനിലെരിയുന്ന ദാഹം കെടുത്താന്‍
(തരുമോ ......)
ഒരു നീലവനപുഷ്പം ആരെയോ ധ്യാനിച്ചു
വിരിയും നിന്‍ താഴ്വരത്തോപ്പില്‍,
ഒരു മേഘമായ് പെയ്തു പെയ്തു വീഴാന്‍ സഖീ
തരുമോ എനിയ്ക്കൊരു നിമിഷം ?
(തരുമോ ......)
തരുമോ എനിയ്ക്കൊരു നിമിഷം , നിന്‍ പൂമുടി-
ച്ചുരുളിന്‍ സുഗന്ധത്തില്‍ വീണലിയാന്‍?
ഒരു നിമിഷം, വെറുമൊരുനിമിഷം-സഖീ
അരുതെന്നുമാത്രം പറയരുതേ
(തരുമോ ......)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Tharumo enikkoru nimisham
Additional Info
ഗാനശാഖ: