നീലവെളിച്ചം നിലാമഴ
നീല വെളിച്ചം നിലാമഴ പെയ്യുന്ന
ഭോജന ശാല തൻ കോണിൽ
കുയിലുകൾ പോൽ ഇണക്കുയിലുകൾ പോൽ
ഗസലുകൾ പാടുന്ന നിങ്ങളാരോ
(നീലവെളിച്ചം...)
പ്രേമിച്ച തെറ്റിനായ് സ്വർഗ്ഗം ശപിക്കയാൽ
ഭൂമിയിൽ വന്നവരോ
നിങ്ങൾ ഭൂമിയിൽ വന്നവരോ
സ്വർഗ്ഗത്തിനജ്ഞാതമാം അനുരാഗത്തിൻ
സൗഗന്ധികം തേടി വന്നവരോ
കുയിലുകൾ പോൽ ഇണക്കുയിലുകൾ പോൽ
ഗസലുകൾ പാടുന്ന നിങ്ങളാരോ
(നീലവെളിച്ചം...)
കൂട്ടിലെ കുഞ്ഞിനായ് നെന്മണി തേടും
കുഞ്ഞാറ്റക്കുരുവികളോ
നിങ്ങൾ കുഞ്ഞാറ്റക്കുരുവികളോ
ചൂടി മുഷിഞ്ഞതാം കസവു കുപ്പായത്തിൽ
മൂടിപ്പൊതിഞ്ഞതാം ദൈന്യങ്ങളോ
കുയിലുകൾ പോൽ ഇണക്കുയിലുകൾ പോൽ
ഗസലുകൾ പാടുന്ന നിങ്ങളാരോ
(നീലവെളിച്ചം...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Neelavelicham Nilaamazha
Additional Info
ഗാനശാഖ: