ഞാനറിയാതെൻ
ഞാനറിയാതെന്‍ കരള്‍ കവര്‍ന്നോടിയ
പ്രാണനും പ്രാണനാം പെണ്‍കിടാവേ-എന്റെ
പ്രാണനും പ്രാണനാം പെണ്‍കിടാവേ
നിന്നെത്തിരയുമെന്‍ ദൂതനാം കാറ്റിനോ-
ടെന്തേ നിന്‍ ഗന്ധമെന്നോതിടേണ്ടൂ?
(ഞാനറിയാതെന്‍ )
വേനല്‍മഴചാറി വേര്‍പ്പ് പൊടിയുന്നോ-
രീ നല്ല മണ്ണിന്‍ സുഗന്ധമെന്നോ?
രാവില്‍ നിലാമുല്ല പോലെന്‍ തൊടിയിലെ
മാവു പൂക്കും മദഗന്ധമെന്നോ?
മുടിയിലെ എള്ളെണ്ണക്കുളുര്‍മണമോ?
ചൊടിയിലെ ഏലത്തരിമണമോ?
(ഞാനറിയാതെന്‍ )
വാടിയതാഴംപൂ വാസന പൂശിയ
കോടിപ്പുടവതന്‍ പുതുമണമോ?
നിന്‍ മടിക്കുത്തിലായ് വാരിനിറച്ചൊരു
പൊന്നിലഞ്ഞിപ്പൂവിന്‍ മൃദുഗന്ധമോ?
മുടിയിലെ കുടമുല്ലപ്പൂമണമോ?
ചൊടിയിലെ കദളിത്തേന്‍മണമോ?
(ഞാനറിയാതെന്‍ )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Njanariyathen
Additional Info
ഗാനശാഖ: