പറയൂ ഞാനെങ്ങനെ

 

പറയൂ ഞാനെങ്ങനെ പറയേണ്ടൂ
നീയിന്നും അറിയാത്തൊരെൻ സ്നേഹ നൊമ്പരങ്ങൾ
ഒരു പൂവിൻ ഇതൾ കൊണ്ടു മുറിവേറ്റൊരെൻ പാവം
കരളിന്റെ സുഖദമാം  നൊമ്പരങ്ങൾ
(പറയൂ...)

അകലത്തിൽ വിരിയുന്ന സൗഗന്ധികങ്ങൾ തൻ
മദകര സൗരഭ ലഹരിയോടെ
ഇടറുന്ന പദവുമായ് അണയുന്ന കാറ്റിന്റെ
മധുരമാം മർമര മൊഴികളാലോ
(പറയൂ...)

പ്രിയതര സ്വപ്നങ്ങൾ കാണാൻ കൊതിച്ചു നീ
മിഴി പൂട്ടി ഇരുൾ ശയ്യ പുൽകിടുമ്പോൾ
ഹൃദയാഭിലാഷങ്ങൾ നീട്ടി കുറുക്കുന്ന
മധുമത്ത കോകില മൊഴികളാലോ
(പറയൂ...)

ഒരു മഞ്ഞു തുള്ളി തൻ ആഴങ്ങളിൽ മുങ്ങി
നിവരുമെൻ മോഹത്തിൻ മൗനത്താലോ
മുടിയഴിച്ചാടുന്ന പൊൻ മുളം കാടിന്റെ
ചൊടിയിലെ കുറുകുഴൽ ഒലികളാലോ
(പറയൂ...)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Parayoo njanengane

Additional Info

അനുബന്ധവർത്തമാനം