പറയൂ, ഞാനെങ്ങനെ പറയേണ്ടൂ,
പറയൂ, ഞാനെങ്ങനെ പറയേണ്ടൂ, നീയിന്നും
അറിയാത്തൊരെന്‍ പ്രേമനൊമ്പരങ്ങള്‍ ?
ഒരു പൂവിന്നിതള്‍ കൊണ്ടു മുറിവേറ്റൊരെന്‍ പാവം
കരളിന്റെ സുഖദമാം നൊമ്പരങ്ങള്‍ ?
(പറയൂ, ഞാനെങ്ങനെ...)
അകലത്തു വിരിയുന്ന സൗഗന്ധികങ്ങള്‍ തന്‍
മദകര സൗരഭലഹരിയോടേ,
ഇടറുന്ന പദവുമായ് അണയുന്ന കാറ്റിന്റെ
മധുരമാം മര്‍മ്മരമൊഴികളാലോ?
(പറയൂ, ഞാനെങ്ങനെ...)
പ്രിയതരസ്വപ്നങ്ങള്‍ കാണാന്‍ കൊതിച്ചു നീ
മിഴിപൂട്ടിയിരുള്‍ശയ്യ പുല്‍കിടുമ്പോള്‍ ,
ഹൃദയാഭിലാഷങ്ങള്‍ നീട്ടിക്കുറുകുന്ന
മധുമത്തകോകിലമൊഴികളാലോ?
(പറയൂ, ഞാനെങ്ങനെ...)
ഒരുമഞ്ഞുതുള്ളിതന്‍ ആഴങ്ങളില്‍ മുങ്ങിനിവരുമെന്‍
മോഹത്തിന്‍ മൗനത്താലോ
മുടിയഴിച്ചാടുന്ന പൊന്മുളംകാടിന്റെ
ചൊടിയിലെ കുറുകുഴലൊലികളാലോ?
(പറയൂ, ഞാനെങ്ങനെ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Parayoo, njanengane parayendoo
Additional Info
ഗാനശാഖ: