തങ്കനിലാവിൻ

തങ്കനിലാവിൻ പവിഴപ്പൂങ്കൂട്ടിൽ
തംബുരുമീട്ടും ചന്ദനശാരികേ
സ്വർണ്ണമരാളം പുളകപ്പൂചൂടും
സുന്ദരതീരം തഴുകാൻ നീ പോരൂ
കരളിലെ കവിത മൂളി
എന്റെ കണിമലർതോപ്പിൽ പോരൂ
കനവിലെ കുളിരു ചൂടി
എന്റെ കവിളിൽ മുത്തമേകൂ
പൂവിളം തെങ്ങിൻപൂക്കുല തളിർപോലേ..
സ്മേരം പൂത്തു നിൽക്കും
സ്നേഹം കോരിച്ചൊരിയൂ ഓഹോ
തീരം തേടും എന്നിൽ താരം പോലെ പൂക്കൂ
(തങ്കനിലാവിൻ...)

പൂന്തേനഴകേ സ്വർണ്ണമേനിയിൽ ഞാനലിയാം
തളിരാടകളഴിയുമ്പോൾ ലജ്ജയിൽ 
നീ പൊതിയൂ
ശീതാംശുകളെ സപ്തരാഗവുമായണയൂ
മിഴിപ്പൂവുകൾ വിടരുമ്പോൾ
ചിത്തിരക്കിളിയാകൂ
ഈറനായ മുടിയിഴയിൽ വീഴിതൾ
മലരണിയാം
മൗനസംഗീതവീണകളിൽ നാഗ*പകരാം
സ്വർണ്ണത്തിരിയുടെ കതിരൊളി വിടർത്തിടവേ
സ്മേരം പൂത്തു നിൽക്കും
സ്നേഹം കോരിച്ചൊരിയൂ ഏഹേ
തീരം തേടും എന്നിൽ താരം പോലെ പൂക്കൂ
(തങ്കനിലാവിൻ...)

ഓ...
പൂവാങ്കുഴലീ സ്വപ്നപൂംതേരിൽ 
ഞാനണയാം
മിഴിപ്പീലികൾ വിടുമ്പോൾ മജ്ജയിൽ
നീ നിറയൂ
ഹേമാങ്കവതീ ശില്പചാരുത നീ അറിയൂ
ചൊടിത്താരിലെ പൂമുത്തുകൾ 
ചുംബനമായ് തരുമോ
രോമഹർഷകുളിരലയിൽ രോഹിണി-
ക്കിളിയാകാൻ
ആലസ്യത്തിന്റെ പൂശയ്യയിൽ ദാഹ-
തിരഞൊറിയാം
പുഷ്പശരമുനമുറിവുകൾ പകർന്നിടവേ
സ്മേരം പൂത്തു നിൽക്കും
സ്നേഹം കോരിച്ചൊരിയൂ ഏഹേ
തീരം തേടും എന്നിൽ താരം പോലെ പൂക്കൂ
(തങ്കനിലാവിൻ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thankanilavin

Additional Info

Year: 
1998

അനുബന്ധവർത്തമാനം